ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത് അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം
ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാന്‍ മോഹം
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേ മോഹിക്കുവാന്‍ ........... മോഹം..
ഒറ്റപ്ലാക്കല്‍ നമ്പിയാടിക്കല്‍ വേലു കുറുപ്പ് എന്ന ഒ.എന്‍.വി കുറുപ്പ് മലയാളത്തിന്റെ അഭിമാനമാണ്. 1931 മേയ് 27-ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഒ.എന്‍ കൃഷ്‌ണകുറുപ്പിന്റെയും കെ. ലക്ഷ്‌മിക്കുട്ടിയമ്മയുടെയും ഇളയ മകനായി ജനിച്ചു. 2007-ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഒഎന്‍വിയെ ഈ വര്‍ഷം രാജ്യം പത്മവിഭൂഷണും നല്‌കി ആദരിച്ചിരുന്നു. ആദ്യനാമം പരമേശ്വരന്‍, ഓമനപ്പേര് അപ്പു. കവിയും പ്രഫസറുമായി തിളങ്ങി. പി.പി സരോജിനിയാണ് ഭാര്യ. രണ്ട് മക്കല്‍-രാജീവന്‍, ഡോ. മായാദേവി. പ്രധാനകൃതികള്‍-പൊരുതുന്ന സൗന്ദര്യം, സമരത്തിൻറെ സന്തതികൾ, ഞാന് നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും, ഗാനമാല നീലക്കണ്ണുകൾ മയിൽപ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറൽമാർക്സിൻറെ കവിതകൾ, ഞാൻ അഗ്നി, അരിവാളും രാക്കുയിലും, അഗ്നിശലഭങ്ങൾ, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്ങ്ഗകപ്പക്ഷികൾ, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കൾ', തോന്ന്യാക്ഷരങ്ങൾ, നറുമൊഴി, വളപ്പൊട്ടുകൾ, ഈ പുരാതന കിന്നരം, സ്നേഹിച്ചു തീരാത്തവർ , സ്വയംവരം, പാഥേയം, അർദ്ധവിരാമകൾ, ദിനാന്തം, വളപ്പൊട്ടുകൾ
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.
മരമൊന്നുലുത്തുവാന്‍ മോഹം.
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത് അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം
ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാന്‍ മോഹം
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേ മോഹിക്കുവാന്‍ ........... മോഹം..
സംഗീതം:എം.ബി ശ്രീനിവാസന്‍ . പാടിയത്: യേശുദാസ്, ചിത്രം: ചില്ല് (1982)
ഓഡിയോ ചുവടെ

വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
ReplyDeleteവെറുതേ മോഹിക്കുവാന്‍ മോഹം.. ethra kettaalum mathivaratha varikal...
നല്ല ശ്രമം ,ഇത് തുടരു ,എല്ലാവിധ ആശംസകള്‍
ReplyDeleteനന്ദി ശ്രീ ബിനു, ശ്രീ ജി.ആര്‍.കെ
ReplyDeleteഒരു മയില്‍പീലി ഞാനിന്നു കാണുമ്പോഴും
ReplyDeleteഒരു കുട്ടിയാകുവാന്‍ മോഹം
നെറുകയിലതു ചൂടി നില്‍ക്കുമൊരുണ്ണി തന്‍
പ്രിയതോഴനാകുവാന്‍ മോഹം
എന്ന് തുടങ്ങി ഇനിയും ധാരാളം വരികള്‍ ഇതിലൊന്നും കാണുന്നില്ലല്ലോ.
പൂര്‍ണമായും ഒ.എന്‍.വിയുടെ മോഹം എന്ന കവിത കിട്ടാന്‍ ഒരു ലിങ്കെങ്കിലും തരാമോ സുഹൃത്തുക്കളേ....
9847893031